എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് ആന്റ് കീമോതെറാപ്പി കെയര്‍ സെന്റര്‍ കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.സ്റ്റാർകെയർ ഭാരവാഹികളും എം.വി.ആർ ഭാരവാഹികളും ചേർന്ന് ധാരണാപത്രം കൈമാറി.

 

തൊണ്ടയാടുളള സ്റ്റാർകെയർ ഹോസ്പിറ്റലിൽ എം.വി.ആർ കാൻസർ സെന്ററിന്റെ നേരിട്ടുളള മേൽനോട്ടത്തിലാണ് കീമോതെറാപ്പി ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കായി പ്രത്യേക ഡേ കെയർ വാർഡുകളും സ്റ്റാർകെയർ ഹോസ്പിറ്റലിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ എം.വി.ആറിൽ നിന്നുള്ള ഡോക്ടർമാർ സ്റ്റാർകെയറിൽ എല്ലാ ദിവസവും രോഗികളെ പരിശോധിക്കുകയും ചെയ്യും.

സ്റ്റാർകെയർ ചെയർമാൻ ഡോ: സാദിഖ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാർകെയർ സി.ഇ.ഒ. സത്യ സ്വാഗതവും ഡോ. ഫവാസ് നന്ദിയും പറഞ്ഞു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, ഡോ: നാരായണൻ കുട്ടി വാര്യർ, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സെക്രട്ടറി കെ. ജയേന്ദ്രൻ, സി.ഇ.ഒ. ഡോ. അനൂപ് നമ്പ്യാര്‍, ഡോ: മുനീർ, എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!