ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടി വെച്ചു.

adminmoonam

 

സംസ്ഥാനത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം  മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവെച്ച് ഉത്തരവായി. ഈ ജില്ലകളിൽ സഹകരണ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് തിരക്കായതിനാലാണ് തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടി വെക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഇതുസംബന്ധിച്ച് ഗവൺമെന്റ് വിജ്ഞാപനം ഇന്നലെ ഇറങ്ങി. ഗവൺമെന്റ് വിജ്ഞാപനം ഇറങ്ങിയ ഒക്ടോബർ 4 മുതൽ ഒരു മാസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.