ഉന്നത വിജയികളെ അർബൻ ബാങ്ക് അനുമോദിച്ചു

adminmoonam

എസ് എസ് എൽ സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുറ്റ്യാടി അർബൻ ബാങ്കിലെ എ ക്ലാസ്സ് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് ഭരണസമിതി ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. ബാങ്ക് ചെയർമാൻ കെ പി അബ്ദുൾ മജീദ് ഉപഹാരം നൽകി. മുൻ ചെയർമാൻമാരായ കെ സി ബാലകൃഷ്ണൻ, കെ പി രാജൻ, ജനറൽ മാനേജർ വി കെ പ്രവീൺ കുമാർ, കാവിൽ കുഞ്ഞബ്ദുല്ല, സി കെ രാമചന്ദ്രൻ, വി കെ വൽസരാജ്, അരവിന്ദാക്ഷൻ മാസ്റ്റ്ർ, കെ പി അബ്ദുൾ റസാഖ്, എൽസമ്മ ജോയ്, വിജയലക്ഷമി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.