ഉദുമ വനിതാ സംഘത്തില്‍ ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്

moonamvazhi

കാസര്‍കോട് ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ കീഴിലുള്ള യുവാക്കോ ഫുഡ്സിന്റെയും കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദുമ സര്‍ക്കിള്‍ ഓഫീസര്‍ ഡോ. വിഷ്ണു.എസ്.ഷാജി ക്ലസെടുത്തു. മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയും നടന്നു.

സംഘം പ്രസിഡന്റ് വി.വി. ശാരദയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.വി. പത്മാവതി, സെക്രട്ടറി ബി. കൈരളി, മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിലെ ജീവനക്കാരായ ഷിനോജ്, രമ്യ, ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!