ഇൻകം ടാക്സ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന് ഉമ്മൻചാണ്ടി.

adminmoonam

സഹകരണ മേഖലയിലെ ഇൻകം ടാക്സ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെന്റിൽ സമ്മർദം ചെലുത്താനോ നിയമനടപടികൾകൊ മുതിരാത്തത് സംശയം ജനിപ്പിക്കുന്നതാണ്. കേരള ബാങ്ക് സഹകരണ മേഖലയിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാനെ ഉപകരിക്കൂ അതുകൊണ്ട് തന്നെ കേരള ബാങ്ക് പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ മുല്ലശ്ശേരി ബ്ലോക്ക് മൾട്ടിപർപ്പസ് സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പുവ്വത്തൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡണ്ട് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ. അബ്ദുൽ സലാം, കോൺഗ്രസ് നേതാക്കളായ ഒ. അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, ജനപ്രതിനിധികൾ സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News