ഇൻകം ടാക്സ് വിഷയം – സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിൽ വേണ്ടരീതിയിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ആര്യാടൻ മുഹമ്മദ്.

adminmoonam

സഹകരണ സംഘങ്ങളിലെ ഇൻകം ടാക്സ് മായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ വേണ്ടരീതിയിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് കുറ്റപ്പെടുത്തി. ഇപ്പോഴത്തെ രീതി തുടർന്നാൽ സഹകരണസംഘങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിക്കും. പല സംഘങ്ങളും നഷ്ടത്തിൽ ആവുക മാത്രമല്ല നിലനിൽപ്പ് തന്നെ ബാധിക്കും. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ മൃദു സമീപനം സ്വീകരിച്ചതായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വേണ്ടരീതിയിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ആര്യാടൻ കുറ്റപ്പെടുത്തി.

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് അവരുടേതായ രീതിയിലാണ് കണക്കുകൾ പരിശോധിക്കുക. സഹകരണ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക് അവർ പരിഗണിക്കില്ല. ഈ വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദം വഴി സഹകാരികളെ സഹായിക്കാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ടത് എന്നും ആര്യാടൻ പറഞ്ഞു.

Leave a Reply

Your email address will not be published.