ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ വിളവെടുപ്പുത്സവം നാടിന്റെ ഉത്സവമായി.

adminmoonam

 

കണ്ണൂർ ഇരിണാവ് സർവീസ് സഹകരണ ബാങ്കിന്റെ വിളവെടുപ്പുത്സവം നാടിന്റെ ആഘോഷമായി മാറി. തെക്കുമ്പാട് വയലിൽ 15 ഏക്കർ തരിശുഭൂമിയിലാണ് നെൽകൃഷി ചെയ്തത്. ജൂലൈ 15നാണ് ഏഴോം 2 ഇനത്തിൽപെട്ട വിത്ത് ഉപയോഗിച്ചുള്ള നടീൽ ഉത്സവം നടന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. മുഹമ്മദ് അലി ഹാജി അധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡണ്ട് പി. കണ്ണൻ, സെക്രട്ടറി കെ. രാജീവൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. ഷാജിർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗോവിന്ദൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന, കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയരക്ടർ എ.സുരേന്ദ്രൻ, ബാങ്ക്  മുൻ പ്രസിഡണ്ട് ടി. ചന്ദ്രൻ, കണ്ണപുരം ബാങ്ക് പ്രസിഡണ്ട് എൻ.ശ്രീധരൻ, കൃഷി ഓഫീസർ കെ.വി. ഷീന, തെക്കുമ്പാട് കർഷക സമിതി ചെയർമാൻ സി.ലക്ഷ്മണൻ തുടങ്ങി നിരവധി ജനപ്രതിനിധികളും സഹകാരികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.