ഇന്‍സെന്റീവ് ഉടന്‍ അനുവദിക്കണം – സി.ഇ.ഒ
സഹകരണ സ്ഥാപനങ്ങള്‍ മുഖേന സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്ത ഇനത്തില്‍ സംഘങ്ങള്‍ക്കും കളക്ഷന്‍ ഏജന്റുമാര്‍ക്കുമുള്ള ഇന്‍സെന്റീവ് ഉടന്‍ അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബര്‍ മുതല്‍ വിതരണം ചെയ്ത പെന്‍ഷനുള്ള ഇന്‍സെന്റീവ് കുടിശ്ശികയാണ്. തന്‍മാസം വിതരണം ചെയ്യുന്ന പെന്‍ഷന്‍ തുകക്കുള്ള ഇന്‍സെന്റീവ് അടുത്ത മാസത്തെ പെന്‍ഷനോടൊപ്പം തന്നെ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.