ഇടനിലക്കാരില്ലാതെ പാലക്കാടൻ മട്ട അരി കർഷകർ വിൽക്കും.

[email protected]

ബാങ്കുകളുടെ ജപ്തി നടപടികളിൽ നിന്നും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും രക്ഷനേടാൻ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപാദകരുടെ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം പാടത്ത് വിളയിച്ച പാലക്കാടൻ മട്ട അരിയാക്കി വിപണിയിലിറക്കി കർഷക സ്വയംപര്യാപ്തതയുടെ ആദ്യം മുന്നേറ്റത്തിന് പാലക്കാട് തുടക്കമായി. കേരളം ,ആന്ധ്രപ്രദേശ്, തെലുങ്കാന ,കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപാദകർ ചേർന്നാണ് കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. മൾട്ടി സ്റ്റേറ്റ് പാഡി ഫാർമേഴ്സ് സഹകരണ സൊസൈറ്റി എന്നാണ് കമ്പനിയുടെ പേര്. ചൂഷണങ്ങൾക്കെതിരെ ഉള്ള സ്വയം പ്രതിരോധം ആണ് ഇതെന്നാണ് കർഷകർ പറയുന്നത്. സൊസൈറ്റിയിൽ അംഗങ്ങളായ കർഷകരുടെ നെല്ലിന് താങ്ങുവില അനുസരിച്ചുള്ള സുസ്ഥിര വിപണി ഉറപ്പാക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!