ആശ്രയ ആൽത്തറയുടെ നാലാം വാർഷികം ആഘോഷിച്ചു

moonamvazhi

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിലുളള ആശ്രയ ആൽത്തറയുടെ നാലാം വാർഷികം ആഘോഷിച്ചു. ജോഷിൻ .എം (അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) ഉദ്ഘടനം ചെയ്തു. സിറ്റി ബാങ്ക് ചെർപേഴ്സൺ പ്രീമ മനോജ് അധ്യക്ഷയായി.

കോഴിക്കോടിന്റെ പൊതുപ്രവര്‍ത്തന രംഗത്തെയും സിനിമാ-സാംസ്‌കാരിക രംഗത്തെയും നിറസാന്നിധ്യമായിരുന്ന പി.വി. ഗംഗാധരനെയും ചെടികളെയും കിളികളെയും മണ്ണിനെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച ശോഭീന്ദ്രൻ മാഷിനെയും ചടങ്ങിൽ അനുസ്മരിച്ചു. ചാലപ്പുറം രക്ഷാസമിതി രക്ഷാധികാരി ഹസ്സൻകോയ അനുസ്മരണ പ്രഭാഷണം നടത്തി.

എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ആശ്രയ ആൽത്തറയുടെ വാർഷിക ദിനത്തിൽ ശോഭീന്ദ്രൻ മാഷിന്റെ സ്മരണയ്ക്കായി ഒരു അവാർഡ് ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സിറ്റി സർവീസ് ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.സിറ്റി ബാങ്ക് ഡയറക്ടർ ജി. നാരായണൻകുട്ടി മാസ്റ്റർ ആശംസയർപ്പിച്ചു. ബാങ്ക് ഡയറക്ടർമാരായ പി.എ. ജയപ്രകാശ് സ്വാഗതവും എ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.