ആവിലോറ സർവ്വീസ് സഹകരണ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ വിതരണം ആരംഭിച്ചു.

adminmoonam

കോവിഡ്-19 അതിജീവനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീകൾക്കുള്ള പലിശ രഹിത വായ്പ പദ്ധതി പാലക്കാട് ആവിലോറ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചു. ആദ്യ വായ്പ വിതരണം ഹൂർലിൻ കുടുംബശ്രീക്ക് വായ്പ നൽകികൊണ്ട് വാർഡ് മെമ്പർ ടി.പി.ഇബ്രാഹിം നിർവ്വഹിച്ചു.പ്രസിഡണ്ട് കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ചടങ്ങിൽ ബാങ്ക് സെക്രട്ടറി സി.കെ.റഷീദ് ഡയറക്ടർമാരായ മനാസ് കെ.എൻ, കെ.കെ അബ്ദുൽമജിദ്,എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.