ആവശ്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoന സൗകര്യം ഉറപ്പാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

adminmoonam

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഓൺലൈൻ പoനത്തിൻ്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ കുട്ടികൾക്കും വിക്ടേഴ്സ് ചാനലിൽ ക്ലാസ്സുകൾ കാണാനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.തിങ്കളാഴ്ച മുതൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്‌ക്രീനിൽ 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രസ്തുത ഓൺലൈൻ പഠന സൗകര്യം കോട്ടയം എയ്‌ഡഡ്‌ പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഹാളിൽ ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട് കോട്ടയം എന്ന പേരിൽ കോട്ടയം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ഏതെങ്കിലും പ്രദേശങ്ങളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ആവശ്യമുണ്ടെങ്കിൽ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു തരുമെന്നും അറിയിച്ചു. പദ്ധതിയുടെ ഡയറക്ടറായി എയ്ഡഡ് പ്രൈമറി അദ്ധ്യാപക ബാങ്ക് പ്രസിഡൻ്റ് എബിസൺ കെ.ഏബ്രഹാമിനെ ചുമതലപ്പെടുത്തി. കോട്ടയം പട്ടണത്തിലെ ഓൺലൈൻ പഠന കേന്ദ്രം എയ്‌ഡഡ്‌ പ്രൈമറി അദ്ധ്യാപക സഹകരണസംഘം ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എബിസൺ കെ.ഏബ്രഹം അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.