ആര്‍.ബി.ഐ. നിയന്ത്രണത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്;നിയമോപദേശം തേടി സര്‍ക്കാര്‍

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്ന റിസര്‍വ് ബാങ്ക്നടപടിക്കെതിരെ കേരളം നിയമപോരാട്ടത്തിന്. വിഷയത്തില്‍ സുപ്രീംകോടതിയെസമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ നിയമജ്ഞരുമായി ചര്‍ച്ചനടത്തുകയാണെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. എ.ജി.യുടെനിയമോപദേശവും തേടിയിട്ടുണ്ട്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്,വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങികടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആര്‍.ബി.ഐ. തീരുമാനം.

സംസ്ഥാനത്തെ 1,625 പ്രാഥമിക സഹകരണ ബാങ്കുകളെയും പതിനയ്യായിരത്തിലധികംസഹകരണ സംഘങ്ങളെയും റിസര്‍വ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ആശങ്ക അറിയിക്കും.പ്രത്യേക പ്രതിനിധിസംഘത്തെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് ദില്ലിയിലേക്ക് അയക്കും.തുടര്‍ നടപടികള്‍ക്കായി സഹകരണ മന്ത്രിയെയും ധനമന്ത്രിയെയും ചുമതലപ്പെടുത്തി.

ഇതോടൊപ്പം, ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും.മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സമാനമായ സാഹചര്യമുണ്ട്.എന്നാല്‍, ക്രെഡിറ്റ് സംഘങ്ങള്‍ കൂടുതലുള്ള കേരളത്തെയാണ് തീരുമാനം കൂടുതലായി ബാധിക്കുക.

ബാങ്കിങ് ഭേദഗതി നിയമം വ്യാഖ്യാനിച്ചുകൊണ്ട് ആര്‍.ബി.ഐ. പുറത്തിറക്കിയവാര്‍ത്താക്കുറിപ്പിലാണ് സഹകരണ മേഖലയിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിക്കുത്.  ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളുംസംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പ്പര്യംസംരക്ഷിക്കുന്നതായിരുന്നു.97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയില്‍ സഹകരണ മേഖലയില്‍ കൈകടത്താനുള്ളകേന്ദ്ര സര്‍ക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയില്‍ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ടവകാശമുള്ള അംഗങ്ങള്‍ക്കും വോട്ടവകാശമില്ലാത്ത മറ്റ്കാറ്റഗറിയില്‍പ്പെടുന്ന അംഗങ്ങള്‍ക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ ആര്‍.ബി.ഐ.യുടെ കുറിപ്പില്‍ ഭേദഗതിനിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നാണ് കേരളത്തിന്റെ നിലപാട്.

 

നിയമം നിലവില്‍ വന്ന ശേഷമുള്ള രണ്ട് കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും കഴിയും. സംസ്ഥാന സഹകരണനിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകള്‍ക്ക് സാധിക്കും. തീരുമാനത്തിനെതിരെജനകീയ പ്രതിരോധം ഉയര്‍ത്തേണ്ടി വരുകയാണെങ്കില്‍ അതിനും ഒരുക്കമാണെന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News