ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ പഠനം

adminmoonam

ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു…

72. നമുക്ക് ഇപ്പോൾ സെക്ഷൻ 194N-ന്റെ വ്യവസ്ഥകൾ പരിശോധിച്ച് പാക്സിന് അവ എങ്ങനെ ബാധകമാവുന്നു എന്ന് വിശകലനം ചെയ്യാം. തങ്ങളുടെ ഇടപാടുകാർക്ക് പേയ്‌മെന്റുകൾ നടത്തുമ്പോൾ സ്രോതസ്സിൽ നികുതി പിടിക്കാൻ പാക്സിന് ബാധ്യത (അതായത്, തുക പിടിക്കേണ്ടയാളിന്റെ ബാധ്യത) ഉണ്ടോ എന്നതാണ് പരിശോധിക്കേണ്ടുന്ന ആദ്യത്തെ ചോദ്യമായി ഉയരുന്നത്. രണ്ടാമത്തെ ചോദ്യം, കേരള ബാങ്കിൽ നിന്നോ, ജില്ലാ സഹകരണ ബാങ്കിൽ നിന്നോ, മറ്റു ബാങ്കുകളിൽ നിന്നോ പാക്സ് പണം പിൻവലിക്കുമ്പോൾ -അതായത്, സ്വീകർത്താവ് എന്ന നിലയിൽ- നികുതി പിടിക്കേണ്ടതുണ്ടോ എന്നതാണ്.

73. തങ്ങളുടെ ഇടപാടുകാർക്ക് ഒരു കോടിയിൽ അധികമോ ഇരുപതു ലക്ഷമോ (ബാധകമാവുന്ന തരത്തിൽ) രൂപ നൽകുമ്പോൾ സ്രോതസ്സിൽ നികുതി പിടിക്കാൻ പാക്സിന് ബാധ്യത ഉണ്ടോ എന്നത് പരിശോധിക്കേണ്ടുന്ന ആദ്യത്തെ ചോദ്യമായി നമുക്ക് പരിഗണിക്കാം. സെക്ഷൻ 194N-അനുസരിച്ച് മൂന്നു എന്റിറ്റികൾക്കു (Entities) നികുതി പിടിക്കാൻ ബാധ്യത ഉണ്ടെന്നുള്ളത് നമ്മൾ നേരത്തെ മനസ്സിലാക്കിയല്ലോ- ‘ബാങ്കിങ് ബിസിനസ്’ നടത്തിവരുന്ന ഒരു സഹകരണ സംഘം അത്തരമൊരു എന്റിറ്റിയാണ്. ആദായനികുതിവകുപ്പിനെ സംബന്ധിച്ചിടത്തോളം, പാക്സ് ഈ വിഭാഗത്തിനുകീഴിൽ വരും എന്നതിനാൽ സെക്ഷൻ 194N-അനുസരിച്ച് ഇടപാടുകാർക്ക് പരിധിയ്ക്കുമേൽ പേയ്‌മെന്റുകൾ നടത്തുമ്പോൾ നികുതി പിടിക്കാൻ ബാധ്യത ഉണ്ട് എന്നതാണ് നികുതി വകുപ്പിന്റെ നിലപാട് .

74. ഇപ്രകാരം, ‘ബാങ്കിങ് ബിസിനസ്’ നടത്തിവരുന്ന ഒരു സഹകരണ സംഘമായി പാക്സിനെ കണക്കാക്കാമോ എന്നതാണ് ചോദ്യം. അത്തൊരമൊരു ബാങ്കിനെ ചുരുക്കമായി ‘ബാങ്കിങ് സൊസൈറ്റി’ എന്ന് ഈ ലേഖനത്തിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതനുസരിച്ച് പാക്സ് ഒരു ‘ബാങ്കിങ് സൊസൈറ്റി’ ആണെങ്കിൽ അതിനു ‘തുക പിടിക്കേണ്ടയാൾ’ എന്ന നിലക്ക് ബാധ്യത ഉണ്ട്.

75. ഇപ്രകാരം, പാക്സ് ‘ബാങ്കിങ് ബിസിനസ്’ നടത്തിവരുന്നുണ്ടോ എന്നത് മർമപ്രധാനമാണ്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ, എന്താണ് ‘ബാങ്കിങ്’ എന്ന് ആദ്യമേ വിശകലനം ചെയ്യേണ്ടതുണ്ട്. Income Tax Act 1961-നു കീഴിൽ ‘ബാങ്കിങ്’ എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ല. അപ്പോൾ നമുക്ക് എന്ത് ചെയ്യാനാകും? ‘ബാങ്കിങ്’ എന്ന പദത്തിന്റെ നിഘണ്ടുവിലെ അർത്ഥം പരതുകയോ ബാങ്കുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ അവയ്ക്കു കൊടുത്തിട്ടുള്ള അർത്ഥങ്ങളോ നിർവചനങ്ങളോ അന്വേഷിക്കുകയോ ചെയ്യേണ്ടിവരും. അതിനാൽ, ഇതിന്റെ അർത്ഥം മനസ്സിലാക്കുവാനുള്ള സുരക്ഷിതമായ മാർഗം Banking Regulation Act 1949 -നു കീഴിൽ ‘ബാങ്കിങ്’ എന്ന പദത്തിനുള്ള നിർവചനമായിരിക്കും എന്നാണ്‌ എന്റെ സുചിന്തിതമായ അഭിപ്രായം. അതിനാൽ BR Act-ൽ എന്ത് പറയുന്നു എന്ന് നോക്കാനായി അതിലേക്കു പോകാം.

76. ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949 ലെ സെക്ഷൻ 5 (ബി)-യിൽ “ബാങ്കിംഗ്” എന്ന പദം താഴെപ്പറയുന്ന രീതിയിൽ നിർവചിക്കുന്നു:
5(ബി): “ബാങ്കിംഗ്” എന്നാൽ, ആവശ്യപ്പെടുന്നതനുസറിച്ച് തിരിച്ചു നൽകളിലൂടെയോ , ചെക്ക്/ ഡ്രാഫ്റ്റ്/ ഓർഡർ എന്നിവ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയോ പിൻവലിക്കാവുന്ന തരത്തിലോ മറ്റേതെങ്കിലും തരത്തിലോ നിക്ഷേപത്തിനായോ വായ്പ നൽകാനായോ പൊതുജനങ്ങളിൽനിന്നു പണ നിക്ഷേപം സ്വീകരിക്കൽ എന്നർത്ഥമാകുന്നു. .

77. നിങ്ങൾ നിർവചനം വളരെ സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ, “ബാങ്കിംഗ്” എന്ന പദത്തിന്റെ അവശ്യ സവിശേഷതകളെക്കുറിച്ച് നമുക്ക് ഒരു അവബോധം ഉണ്ടാകും. താഴെ പറയുന്നവയാണ് ബാങ്കിംഗിന്റെ മൂന്ന് അവശ്യ സവിശേഷതകൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.

1. പൊതുജനങ്ങളിൽ നിന്ന് പണം നിക്ഷേപമായി സ്വീകരിക്കൽ;
2 .അങ്ങിനെ സ്വീകരിക്കുന്ന നിക്ഷേപം വായ്പ നല്കുന്നതിനായോ നിക്ഷേപത്തിനായോ ഉപയോഗിക്കൽ;
3. അങ്ങിനെ സ്വീകരിക്കുന്ന നിക്ഷേപം ചെക്ക്, ഡ്രാഫ്റ്റ്, ഓർഡർ എന്നിവ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയോ പിൻവലിക്കാവുന്ന സംവിധാനം.

78. പാക്സ് നടത്തുന്ന ഇടപാടുകളിലോ പ്രവർത്തനങ്ങളിലോ മേൽപ്പറഞ്ഞ മൂന്നു സുപ്രധാന സവിശേഷതകൾ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കാം. പൊതുജനങ്ങളിൽ നിന്നുള്ള നിക്ഷേപം സ്വീകരിക്കുന്നതാണ് ആദ്യ സവിശേഷത. അംഗങ്ങളും കൂടി ഉൾപ്പെട്ടേക്കാവുന്ന പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു എന്ന കാരണം കൊണ്ടുതന്നെ പാക്സിന്റെ കാര്യത്തിൽ ഈ സവിശേഷത അടങ്ങിയിട്ടുണ്ട്.

79. ഇത്തരത്തിൽ പൊതുജനങ്ങളിൽനിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങൾ വായ്പ നൽകാനായോ നിക്ഷേപങ്ങൾക്കായോ ആവണം ഉപയോഗിക്കേണ്ടത് എന്ന് നിഷ്കർഷിക്കുന്ന ബാങ്കിങ്ങിന്റെ രണ്ടാമത്തെ സവിശേഷതയെ പരിശോധിക്കാം. ഇത്തരത്തിൽ പൊതുജനങ്ങളിൽനിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങളും വായ്പയായോ കടമായോ പൊതുജനങ്ങൾക്ക് നൽകണമെന്നു എന്തെങ്കിലും പ്രത്യേക നിഷ്കർഷ ഉണ്ടോ? നിർവചനത്തിൽ ആ നിലക്ക് ഒന്നും തന്നെ സ്‌പഷ്‌ടമായോ സുവ്യക്തമായ വാക്കുകളിലൂടെയോ പറയുന്നില്ല. മറ്റു തരത്തിൽ പറഞ്ഞാൽ, നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടത് പൊതുജനങ്ങളിൽ നിന്നാണെങ്കിലും പൊതുജനങ്ങൾക്കായിരിക്കണം വായ്പ നൽകേണ്ടത് എന്ന നിയമം നിർവചനത്തിൽ ഊന്നിപ്പറഞ്ഞിട്ടില്ല. പൊതുജനങ്ങൾക്കു വായ്പ നൽകേണ്ടതിന്റെ ആവശ്യകതയുടെ കാര്യത്തിൽ നിർവചനം പ്രകടമായ നിശ്ശബ്ദത പാലിക്കുന്നു.

80. പൊതുജനങ്ങളിൽനിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങൾ പൊതു ജനങ്ങൾക്ക് വായ്പയായി നൽകേണ്ട ആവശ്യത്തിനു കൂടി ആയിരിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. പൊതുജനങ്ങൾക്ക് വായ്പയായി നൽകേണ്ട ആവശ്യകതയുടെ നിർവചനം ആഴത്തിൽ പഠിക്കേണ്ടത് ഈ സന്ദർഭത്തിന്റെ ആവശ്യകതയായി വരുന്നു. കടം ആവശ്യപ്പെട്ടുള്ള പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷകൾ ഒരു ബാങ്കിന് സാധാരണ നിലക്ക് തള്ളിക്കളയാൻ ആവില്ല. അപേക്ഷകൾ പരിശോധിച്ചശേഷം അർഹതയുണ്ടെന്ന് കാണുന്നപക്ഷം, പതിവ് നിബന്ധനകളും ഉപാധികളുമല്ലാതെ മറ്റു നിബന്ധനകൾ ഒന്നുതന്നെ വെക്കാതെ തന്നെ അത്തരം അപേക്ഷകന് പണം നൽകാൻ തീരുമാനിക്കുകയാണ് പതിവ്. അർഹനാവുന്നതിന് ബാങ്കിന്റെ ഒരു ഓഹരിഉടമ ആവണം അപേക്ഷകൻ എന്ന് പൊതുവെ ഒരു ബാങ്കും നിബന്ധന വെക്കുകയില്ല.തങ്ങളുടെ നയത്തിന്റെ ഭാഗമായി സ്വയം ഏർപ്പെടുത്തുന്ന ഭുമിശാസ്ത്രപരമോ പ്രാദേശികമോ ആയ നിബന്ധനകൾ വെക്കുമ്പോളൊഴിച്ച് ഏതു പ്രദേശത്തുമുള്ള ഏതു വ്യക്തിക്കും ബാങ്ക് പണം കടം കൊടുക്കാറുണ്ട്.
തുടരും..

Leave a Reply

Your email address will not be published.