ആദായ നികുതി നിയമത്തിലെ 194 N – ഒരു പഠനം

[mbzauthor]

ആദായ നികുതി നിയമത്തിലെ 194 N – ഒരു പഠനം
(ശിവദാസ് ചേറ്റൂർ – ചാർട്ടേർഡ് അക്കൗണ്ടന്റ് -പാലക്കാട്)
106. നമ്മൾ നിക്ഷേപിച്ച പണം ചെക്ക് മുഖാന്തിരം പിൻവലിക്കുന്ന പ്രക്രിയയുടെ ബന്ധപ്പെട്ടുള്ള BR ആക്ടിന്റെ സെക്ഷൻ 5(b) അനുസരിച്ചുള്ള ‘ബാങ്കിങ്ങി’ന്റെ നിർവചനത്തെക്കുറിച്ച്‌ കഴിഞ്ഞ ഭാഗത്തിൽ ചർച്ച ചെയ്തു. ഒരു ഇടപാടുകാരൻ പേയ്‌മെന്റ് നടത്താൻ നിർദേശിക്കുന്ന ഇടപാടുകാരനോ ഏതെങ്കിലും ഒരു വ്യക്തിയ്‌ക്കോ പേയ്‌മെന്റിനായി സമർപ്പിക്കപ്പെടുന്ന ചെക്ക് സ്വീകരിച്ച മേൽനടപടികൾ എടുക്കാൻ കരാറും നിയമവും അനുസരിച്ച് ബാങ്ക് ബാധ്യസ്ഥമാണ്. ഇടപാടുകാരൻ ആർക്കാണോ ഇത് കൊടുക്കുന്നത്, അയാൾക്കു ബാങ്ക് ശാഖവഴിയോ അയാളുടെ ബാങ്ക് വഴിയോ പേയ്‌മെന്റ് ആവശ്യപ്പെടാവുന്നതാണ്. പാക്സിന്റെ കാര്യത്തിൽ ഇത്തരത്തിൽ മറ്റൊരു ബാങ്ക് വഴിയുള്ള പേയ്‌മെന്റ് സാധ്യമല്ല. ചെക്കുകളുടെ കളക്‌ഷൻ എന്ന ബാങ്കിങ്ങിന്റെ സവിശേഷഘടകം പാക്സിനെ സംബന്ധിച്ചിടത്തോളം ഇല്ല.


107. ഇനിയിപ്പോൾ, സെക്ഷൻ 5(b) അനുസരിച്ചുള്ള നിർവചനത്തിന്റെ ബാക്കി ഭാഗത്തെക്കുറിച്ച്‌ ചർച്ച ചെയ്യാം. ബാങ്കിങ്ങിന്റെ ഇനിയൊരു സവിശേഷഘടകം നിങ്ങൾ നിക്ഷേപിക്കുന്ന പണം ഡ്രാഫ്റ്റ് മുഖേന പിൻവലിക്കാൻ കഴിയുക എന്നതാണ്.

108. പണമായോ എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന മറ്റു സംവിധാനം വഴിയോ പേയ്‌മെന്റ് സ്വീകരിക്കാനാണ് നമുക്കെല്ലാം ഇഷ്ടം. ചെക്ക് വഴി എളുപ്പത്തിൽ പണമാക്കി മാറ്റാനാവുമെങ്കിലും ഇതുമായി ബന്ധപ്പെട്ടു അന്തര്‍ലീനമായ ചില അപകടസാദ്ധ്യതകൾ ഉണ്ട് എന്ന് നമുക്കെല്ലാം അറിയാം. ചെക്ക് സ്വീകരിക്കപ്പെടാതിരിക്കുകയോ വാക്കുകളോ സംഖ്യകളോ തെറ്റായി എഴുതുക, കൈയ്യൊപ്പ് സാമ്യത ഇല്ലാതിരിക്കുക എന്നിങ്ങനെയുള്ള കാരണങ്ങളാൽ തിരസ്കരിക്കപ്പെടുകയോ ചെയ്യാം.

109. ഡ്രാഫ്റ്റുകൾ ഈ വിടവ് നികത്തുന്നു. അപകടസാദ്ധ്യതകൾ ഏറ്റവും കുറഞ്ഞതാണിത്. നിങ്ങൾക്ക് പേയ്‌മെന്റ് ഉറപ്പിക്കാവുന്നതും ബാങ്കിന്റെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും കാരണത്താൽ മുടങ്ങിയാലല്ലാതെ പണം കിട്ടുന്നത് ഉറപ്പിക്കാവുന്നതുമാണ്. ഡ്രാഫ്റ്റ് എന്താണെന്ന് നമുക്ക് നോക്കാം.

110. താഴെക്കൊടുത്തിരിക്കുന്ന വ്യവസ്ഥ അടങ്ങിയ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് 1881 ലെ സെക്ഷൻ 85A-യിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

“ഒരു ബാങ്കിന്റെ ഒരു ഓഫീസ് അതേ ബാങ്കിന്റെ മറ്റൊരു ഓഫീസിലേക്ക് അയക്കുന്ന ഏതെങ്കിലും ഡ്രാഫ്റ്റ്, അതായത് പണം നൽകാനുള്ള ഓർഡർ, , ആവശ്യപ്പെടുന്നതനുസരിച്ച് നൽകേണ്ട അതേ തുകയ്ക്ക് പണമടയ്ക്കുന്നയാൾ ശരി വയ്ക്കുന്നുവെങ്കിൽ, യഥാസമയം പണം നൽകുന്നതിലൂടെ ബാങ്ക് ബാധ്യതയിൽനിന്നു മുക്തമാകുന്നു.”

111. ഒറ്റനോട്ടത്തിൽ ഡ്രാഫ്റ്റിനെക്കുറിച്ചുള്ള വിവരണത്തിൽ നിന്ന് വ്യക്തമാവുന്നത്, അത് ഒരു ബാങ്കിന്റെ ഒരു ശാഖ അതേ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്കോ ഓഫീസിലേക്കോ അയക്കുന്നതാണ് എന്നതാണ്. സാധാരണ നിലക്ക് ഡ്രാഫ്റ്റ് എടുക്കുന്നത് അപകടങ്ങളൊന്നും ഇല്ലാതെ പണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ്. സാധാരണ നിലക്ക് പണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു ദൂര സ്ഥലത്തേക്ക് മാറ്റുന്നതിനും കൂടിയാണ് ഇത് എടുക്കുന്നത്.

112. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, ഡ്രാഫ്റ്റ് സ്വർണം പോലെത്തന്നെയാണ്; അത് പണം സ്വീകരിക്കുന്നതിനായി കൊടുക്കേണ്ട ശാഖയിലോ ഓഫീസിലോ നൽകുമ്പോൾ അത് തിരസ്കരിക്കപ്പെടും എന്ന പ്രശ്നമേ ഉദിക്കുന്നില്ല. Mohan lal Jogani Rice and Atta mills v Ram lal Omkar AIR 1957 Assam 133-ൽ തീർപ്പാക്കിയതുപോലെ, ഡ്രാഫ്റ്റ് ഒരു നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആണ്. Palai central bank Ltd (In liquidation) AIR 1962 Ker 210-ലെ തീരുമാനം അനുസരിച്ച്, ഡ്രാഫ്റ്റ് പുറപ്പെടുവിക്കുന്ന ബാങ്ക്, അത് വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം ഒരു ട്രസ്റ്റി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.

113. സ്വത:സിദ്ധമായ കാരണങ്ങളാൽ പാക്സ് ഒരു ഡ്രാഫ്റ്റ് നൽകുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. സാധാരണനിലക്ക് പാക്സിന് ശാഖകൾ ഉണ്ടാവാറില്ല. ഉണ്ടെങ്കിൽത്തന്നെ സ്ഥലത്തെ പഞ്ചായത്തിലോ ഗ്രാമത്തിലോ ആയിരിക്കും; അതിനാൽ ഒരാൾ ഡ്രാഫ്റ്റ് എടുക്കേണ്ട സാഹചര്യം ഇല്ല. അഥവാ ഡ്രാഫ്റ്റ് നല്കുകയാണെങ്കിൽത്തന്നെ, പാക്സ് ക്ലിയറിങ് സംഘത്തിൽ അംഗമല്ലാത്തതിനാൽ മറ്റു ബാങ്കുകൾക്ക് സ്വീകരിക്കാനും കഴിയില്ല. .

114. എന്റെ അറിവിൽപ്പെട്ടിടത്തോളം, പാക്സ് ഒരു ഡ്രാഫ്റ്റും നൽകാറില്ല. അതിനാൽ ഇടപാടുകാരന് തന്റെ നിക്ഷേപത്തിൽനിന്നു പണം ഡ്രാഫ്റ്റ് വഴി പിൻവലിക്കാൻ ആവില്ല. ഒരു ബാങ്കിങ് പ്രവർത്തനം എന്ന് പറയപ്പെടണമെങ്കിൽ, നിക്ഷേപത്തിൽനിന്നു പണം ഡ്രാഫ്റ്റ് വഴി പിൻവലിക്കാൻ സാധ്യമാവണം എന്ന BR ആക്ടിലെ സെക്ഷൻ 5(b)-നിഷ്കർഷ ഇവിടെ പാലിക്കപ്പെടുന്നില്ല. ഇത് ബാങ്കിങ്ങിന്റെ ഒഴിച്ചുനിർത്താനാവാത്ത സവിശേഷഘടകമാണെന്നിരിക്കെ, എന്നെ സംബന്ധിച്ചിടത്തോളം ഈ സൗകര്യം ഇല്ലാത്ത പാക്സ് ബാങ്കിങ് പ്രവർത്തനം നടത്തുന്നില്ല.

തുടരും…..

SIVADAS CHETTOOR B COM FCA LL.M
MOB: 9447137057
[email protected]

[mbzshare]

Leave a Reply

Your email address will not be published.