അശാന്തം ചിത്രകലാ പുരസ്‌കാരം സമ്മാനിച്ചു

Deepthi Vipin lal

എറണാകുളം ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ അശാന്തം 2021 സംസ്ഥാന ചിത്രരചന പുരസ്‌കാരം മന്ത്രി പി.രാജീവ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ജെ. ഇഗ്‌നേഷ്യസ് അധ്യക്ഷത വഹിച്ചു. ജേതാക്കള്‍ക്ക് പ്രശസ്തിപത്രവും അവാര്‍ഡ് തുകയും ഫലകവും കൈമാറി. നാടകരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട എ.ആര്‍. രതീശന്‍, ചിത്രകല അവാര്‍ഡ് നേടിയ എന്‍.എ. മണി, അധ്യാപന   അവാര്‍ഡ് നേടിയ ബാലകൃഷ്ണന്‍ കതിരൂര്‍, വിവിധ സര്‍വ്വകലാശാലകളില്‍ നിന്ന് റാങ്ക് നേടിയ കാവ്യ.എം.കുമാര്‍ വിഎസ് നിവേദ്യ, ഹിസാന എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി.

ഡിവിഷന്‍ കൗണ്‍സിലര്‍ അംബിക സുദര്‍ശനന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശ്രീലേഖ, എ.ജി.ഉദയകുമാര്‍, കെ.വി. അനില്‍കുമാര്‍, ടി.ടി. രതീഷ്, മോളി ആശാന്തന്‍ സി.യു. സിന്ധു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News