അവസാന ശമ്പളം കോവിഡ് പ്രതിരോധത്തിന് നല്‍കി കാപ്പന്‍ അബ്ദുല്‍ നാസര്‍

Deepthi Vipin lal

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെമ്മാട് ശാഖയിലെ മാനേജറും പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശിയുമായ കാപ്പന്‍ അബ്ദുല്‍ നാസര്‍ തന്റെ അവസാന ശമ്പളം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഭാവന നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സന്നദ്ധ സംഘടനകള്‍ക്ക് ആവശ്യമായ ഫോഗിങ് മെഷീന്‍, പി.പി.ഇ. കിറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് ഇദ്ദേഹം വാങ്ങിച്ചു നല്‍കിയത്. പ്രമുഖ സഹകാരിയും ദീര്‍ഘകാലം പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ തുപ്പിലിക്കാട്ട് മൂസ സാഹിബിന്റെ സ്മരണയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിക്ക് ജലസംഭരണിയും നാസര്‍ പണിതു നല്‍കും.

കുഴിപ്പുറം മുണ്ടോത്ത് പറമ്പ് ജി.യു.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പറപ്പൂര്‍ പഞ്ചായത്ത് കരുതല്‍ വാസ കേന്ദ്രം പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ നാസര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചറും വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോവഡ്് കിറ്റ് കൈമാറി. പി.കെ.റഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ പി.ടി. റസിയ, ഊര്‍ശ്ശ മണ്ണില്‍ റസിയ, അംഗങ്ങളായ എ.പി ഹമീദ്, കെ അംജതജാസ്മിന്‍, എ പി ഷാഹിദ, സന്നദ്ധ പ്രവര്‍ത്തകരായ കെ അമീര്‍ ബാബു, എ.എ. റഷീദ്, ഇ.കെ. സുബൈര്‍, കെ. എം. പവിത്രന്‍, വി ജീഷ് ആല ചുള്ളി, സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News