അലനല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഡിവിഡൻഡ് വിതരണം ചെയ്തു.

adminmoonam

പാലക്കാട് അലനല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി 20 ശതമാനം ലാഭവിഹിതം മെമ്പർമാർക്ക് നൽകി. 2018-19 വർഷത്തെ ലാഭവിഹിതം ആണ് വിതരണം ചെയ്തത്. എം.വി.ആർ കാൻസർ സെന്റർ ചെയർമാനും പ്രമുഖ സഹകാരിയും ആയ സി. എൻ. വിജയകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ട് വി.അജിത് കുമാർ, ഭരണസമിതി അംഗങ്ങളായ അഡ്വക്കേറ്റ് വി. മനോജ്, ജയനാരായണൻ, ഹരിരാമകൃഷ്ണ, കെ.പി. അസീസ്, സംഘം സെക്രട്ടറി ഒ.വി. ബിനേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിഎൻ.വിജയകൃഷ്ണനെ ആദരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!