അതിരമ്പുഴ റീജിയണല്‍ ബാങ്കിന്റെ നാലാമത് ശാഖ തുറന്നു

Deepthi Vipin lal

കോട്ടയം അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള തവളക്കുഴി ജംഗ്ഷനില്‍ എം.എല്‍.എ മാരായ അഡ്വ. സുരേഷ് കുറുപ്പും അഡ്വ. മോന്‍സ് ജോസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.പി.ദേവസ്യാ കുറുപ്പ് തുണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജോജോ സാമുവേല്‍ ആദ്യ നിക്ഷേപ സ്വീകരിച്ചു. മുന്‍ ബാങ്ക് പ്രസിഡന്റ് പി.വി.മൈക്കിള്‍ പെരുംതുരുത്തില്‍, ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി , ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ് , ഗ്രാമ പഞ്ചായത്ത് അംഗം രജിത ഹരികുമാര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. എസ്. വിശ്വനാഥന്‍ , ബാങ്ക് ഭരണസമിതിയംഗങ്ങളായ ജോസ് ജോസഫ്, ജോറോയി, ജെയിംസ് കുര്യന്‍, അഡ്വ. ജെയിസണ്‍ ജോസഫ്, കെ.ജി.ഹരിദാസ്, സാജന്‍ ജോര്‍ജ്, ദിലീപ് റ്റി. എസ്, ലിസി ദേവസ്യാച്ചന്‍, ബേബിനാസ് അജാസ്, സെക്രട്ടറി എം.ഡി. കുഞ്ഞുമോന്‍, അസി. സെക്രട്ടറി കെ.കെ.സന്തോഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.