അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്ലും അംഗീകരിക്കാന്‍ മടിച്ച് ഗവര്‍ണര്‍

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ അഡ്മിസ്‌ട്രേറ്റർമാർക്ക് വോട്ടവകാശം നൽകുന്ന ബില്ലിൽ ഒപ്പുവെക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നേരത്തെ ഓർഡിനൻസായി സർക്കാർ ഇതേ ഭേദഗതി കൊണ്ടുവന്നപ്പോഴും ഗവർണർ അതിന് അംഗീകാരം നൽകിയിരുന്നില്ല. ഇതിന് ശേഷം നിയമസഭയിൽ ബില്ലുകൊണ്ടുവന്ന് പാസാക്കിയാണ് ഗവർണറുടെ അനുമതിക്കായി നൽകിയത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ, അതിനെ മറികടക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമം കൊണ്ടുവരുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ടെന്ന സൂചന.

ക്ഷീരസംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് വ്യവസ്ഥ. മില്‍മ തിരുവനന്തപുരം യൂണിയന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഏപ്രില്‍ ഒമ്പതിനായിരുന്നു തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം യൂണിയന് കീഴില്‍ 58 ക്ഷീരസഹകരണ സംഘങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. ഈ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കിയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇതിന് നിയമപരമായ അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതികൊണ്ടുവരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. മെയ് ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. 2021 മാര്‍ച്ച് മുതല്‍ പ്രാബല്യം നല്‍കുന്ന രീതിയിലാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇതില്‍ ഒപ്പിടരുതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തില്ല. ഇതോടെയാണ് സര്‍ക്കാര്‍ കഴിഞ്ഞ സമ്മേളനത്തില്‍ ബില്ലായി നിയമഭേദഗതി കൊണ്ടുവന്നത്. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ച കൂടാതെയാണ് ബില്ല് പാസാക്കിയത്. ഈ ബില്ലിലും 2021 മാര്‍ച്ച് മുതല്‍ പ്രാബല്യം വരുന്ന രീതിയിലാണ് വ്യവസ്ഥ ഉള്‍പ്പെടുത്തത്.

ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകുകയുള്ളൂ. പക്ഷേ, ഇത്രസമയത്തിനുള്ളിൽ ബില്ലിൽ ഒപ്പിടണമെന്ന് വ്യവസ്ഥയില്ല. അബദ്ധ, ഗവർണർ ഒപ്പിടാതെ മാറ്റിവെക്കുന്നത് സർക്കാരിനെ ബുദ്ധിമുട്ടിക്കുമെന്നത് തർക്കമില്ല. മിൽമ തിരുവനന്തപുരം .യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അസാധുവാക്കൽ, ഭേദഗതിക്ക് അംഗീകാരമായില്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാരുടെ വോട്ട് അസാധുവായി മാറാനാണ് സാധ്യത.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!