ഹോസ്ദുർഗ് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം അനുമോദനവും യാത്രയയപ്പ് സമ്മേളനം നടത്തി.
ഹോസ്ദുർഗ് താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘം അംഗങ്ങളിലെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ടും കാഞ്ഞങ്ങാട് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖനുമായ ദിനേശൻ മൂലകണ്ടത്തിനു യാത്രയപ്പും നൽകി. മനോജ് നീലേശ്വരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ശശി, പി.ശോഭ,സി.ഇ.ജയൻ, പി.വി വിനോദ് കുമാർ, പി. രമേശൻ നായർ ,സംഘം സെക്രട്ടറി കെ.ദീപ എന്നിവർ സംസാരിച്ചു.