സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനം:സഹകരണ പതാകയുയര്‍ത്തി ഹര്‍ഷേന്ദ്ര
സഹകരണ മേഖലയിലെ രാസവള നിര്‍മാണ, വിപണനക്കമ്പനിയായ ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ – ഓപ്പറേറ്റീവ് ലിമിറ്റഡ് ) യുടെ പബ്ലിക് റിലേഷന്‍സ് മേധാവി ഹര്‍ഷേന്ദ്ര സിങ് വര്‍ധാനു ബഹുമതി. കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് വ്യവസായരംഗത്തു സോഷ്യല്‍ മീഡിയയിലൂടെ സ്വാധീനം ചെലുത്തുന്നവരുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയാണു ഹര്‍ഷേന്ദ്ര സഹകരണ പതാക ഉയര്‍ത്തിപ്പിടിച്ചത്.
കോര്‍പ്പറേറ്റ് കമ്പനികളിലെ അറിയപ്പെടുന്ന പല പി.ആര്‍. വിദഗ്ധരെയും മറികടന്നാണു ഹര്‍ഷേന്ദ്ര ലിസ്റ്റില്‍ ഇടംപിടിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ സഹകരണ മേഖല ആരുടെയും പുറകിലല്ലെന്നു തെളിയിച്ചിരിക്കുകയാണു ഇഫ്‌കോയില്‍ 16 വര്‍ഷത്തിലധികം സര്‍വീസുള്ള ഹര്‍ഷേന്ദ്ര സിങ് വര്‍ധാന്‍.
റെപ്യൂട്ടേഷന്‍ ടുഡെ മാഗസിനാണു ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ സ്വാധിനം ചെലുത്തുന്ന 100 സോഷ്യല്‍ മീഡിയക്കാരുടെ പട്ടിക തയാറാക്കിയത്.