സഹകാരി സംഗമവും ഏകദിന സെമിനാറും 27 ന്

moonamvazhi

മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സഹകാരി സംഗമം ജൂലൈ 27 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അയ്യങ്കാളി സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംഎല്‍എ മാരായ അഡ്വ.എം. വിന്‍സന്റ്, കെ ആന്‍സലന്‍, വി. ശശി,കെ. അബ്ദുള്‍ ഹമീദ്, മുന്‍മന്ത്രി ഡോ.എ.നീലലോഹിതദാസ്, ജെ.ആര്‍.പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

‘മിസലേനിയസ് സഹകരണ സംഘങ്ങള്‍ – വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യും. ACSTI ഡയറക്ടര്‍ ബി.പി.പിള്ള വിഷയം അവതരിപ്പിക്കും. സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എം.നായര്‍ അധ്യക്ഷത വഹിക്കും. കെ.ആര്‍ മോഹന്‍ (ഡയറക്ടര്‍ ഐ.സി.എം), ബിജു പരവത്ത് (മാതൃഭൂമി), അഡ്വ.കെ.ആര്‍.വിജയ (വനിതാ ഫെഡ്) എന്നിവര്‍ പങ്കെടുക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സഹകരണ സന്ദേശം നല്‍കും. ഉച്ചയ്ക്കുശേഷം സംഘടനാ പ്രമേയ ചര്‍ച്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News