സഹകരണവകുപ്പും വനിതാഫെഡും സംയുക്തമായി വനിതാദിനം ആചരിക്കുന്നു

moonamvazhi

സഹകരണവകുപ്പും വനിതാഫെഡും സംയുക്തമായി ഈ വര്‍ഷം വനിതാദിനം ആചരിക്കുന്നു. മാര്‍ച്ച് 8 ന് തിരുവനന്തപുരം ജവഹര്‍ സഹകരണഭവനില്‍ 12 മണിക്ക് സഹകരണസംഘം രജിസ്ട്രാര്‍ റ്റി.വി. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍
ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തില്‍ വെച്ച് സംസ്ഥാനത്തെ 7 വനിതാ സഹകരണ സംഘങ്ങള്‍ക്ക് വനിതാദിന അവാര്‍ഡ് നല്‍കും, അതോടൊപ്പം സംസ്ഥാനത്തെ 14 വനിതാ സഹകരണസംഘങ്ങളെ മികവിന്റെ
പാതയില്‍ എത്തിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News