സഹകരണച്ചട്ടം ഭേദഗതിയിൽ വ്യക്തത വരുത്തണം – സി.ഇ.ഒ.

Deepthi Vipin lal

 

2021 ഒക്ടോബർ 16 ലെ സഹകരണ ചട്ടം ഭേദഗതി 185 (10) സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സർക്കാരിനോടാവശ്യപ്പെട്ടു.

2014 നവംബർ 25 നു സേവനത്തിലിരിക്കുന്ന സബ്-സ്റ്റാഫ് കാറ്റഗറിയിലുള്ളവർക്ക് ഇളവ് അനുവദിക്കുമ്പോൾ അവർ മേൽ തിയ്യതിക്ക് മുമ്പ് തന്നെ യോഗ്യതയും നേടിയിരിക്കേണ്ടതാണ് എന്ന രീതിയിലാണ് ഇതിനെ പലരും വ്യാഖ്യാനിച്ച് വരുന്നത്. അതിനാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തി ചട്ടം ഭേദഗതി ചെയ്ത് ഉത്തരവുണ്ടാകണം.

ക്ലർക്ക് തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള പ്രക്രിയ ആരംഭിച്ച സംഘങ്ങളിലെ സബ് – സ്റ്റാഫ് ജീവനക്കാർക്ക് ഈ ഇളവ് ബാധകമല്ല എന്ന് നിഷ്കർഷിച്ചിരിക്കന്നത് നിയമന പ്രക്രിയ തുടങ്ങിയ തസ്തികകൾക്ക് മാത്രമാണോ എന്ന് വ്യക്തമല്ല. ഫലത്തിൽ ഒരിക്കൽ ഇപ്രകാരം പ്രക്രിയ ആരംഭിച്ച സംഘങ്ങളിലെ സബ് – സ്റ്റാഫ് ജീവനക്കാർക്ക് ഈ ആനുകൂല്യം നിഷേധിക്കാൻ ഇത് കാരണമാവാം.

ഈ രണ്ട് കാര്യങ്ങളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളും തമ്മിൽ നിരന്തര തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇടനൽകുമെന്നതിനാൽ കൂടുതൽ വ്യക്തത വരുത്തി ചട്ടം ഭേദഗതി ചെയ്യണം – യൂണിയൻ ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദലി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News