സഹകരണ സ്ഥാപനങ്ങളില്‍ ശനിയും ഞായറും അവധി

Deepthi Vipin lal

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു സഹകരണ സംഘം രജിസ്ട്രാര്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് , സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍ , ആശുപത്രികള്‍ , ലാബ്, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയൊഴികെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇനിയൊരറിയിപ്പുവരെ ശനിയും ഞായറും അവധിയായിരിക്കും.

ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും തീരുമാനിക്കുന്ന എ , ബി വിഭാഗങ്ങളില്‍ വരുന്ന സ്ഥലങ്ങളിലെ സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. സി. വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ 25 ശതമാനം ജീവനക്കാരെ വെച്ചും പ്രവര്‍ത്തിക്കാം.

പണമിടപാട് നടത്തുന്ന സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ എന്നിവക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങളുമായി ഇടപാടുകള്‍ നടത്താം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഇടപാടുകാരെ പ്രവേശിപ്പിക്കാതെ ഓഫീസ് കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.

ശനിയും ഞായറും നിലവില്‍ പ്രവൃത്തിദിനമായിട്ടുള്ള സംഘങ്ങള്‍ / ബാങ്കുകള്‍ എന്നിവക്കും ശനിയും ഞായറും അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News