സഹകരണ സെമിനാറും യാത്രയയപ്പ് സംഗമവും 11 ന് മലപ്പുറത്ത്
ബാങ്ക് സെക്രട്ടറിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിശീലനവും വിരമിച്ച സെക്രട്ടറിമാര്‍ക്കുള്ള യാത്രയയപ്പ് സംഗമവും ഒക്ടോബര്‍ 11 ന് മലപ്പുറം ബൈപ്പാസ് റോഡിലെ ഹോട്ടല്‍ സൂര്യ റീജന്‍സിയില്‍ നടക്കും. കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ്. പ്രൊഫഷണല്‍ എക്‌സലന്‍സ്-ഇന്‍കം ടാക്‌സ് – നിര്‍ദിഷ്ട സര്‍വീസ് റുള്‍സ്- നിയമ ഭേദഗതി – മേഖല നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്കും പഠന ക്ലാസിനും കെ.വി. രാധാകൃഷ്ണന്‍ തൃശൂര്‍ (റിട്ടേര്‍ഡ് ജോയിന്റ് രജിസ്ടാര്‍ ), എസ് കെ .മോഹന്‍ദാസ് രാമനാട്ടുകര(റിട്ടേര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ) തുടങ്ങിയവര്‍ നേതൃത്വം നല്‍കും .വിരമിച്ച സെക്രട്ടറിമാര്‍ക്കുള്ള യാത്രയയപ്പ് സം ഗമത്തില്‍ .എം .എല്‍ .എ . മാരായ .പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, യു .എ .ലത്തീഫ്, പി.ഉബൈദുള്ള. എ.പി. അനില്‍കുമാര്‍ എന്നിവരും ജില്ലാ ബാങ്ക് മുന്‍ ഡയറക്ടര്‍ ഇ.എന്‍ മോഹന്‍ദാസ് തുടങ്ങിയ സഹകാരികളും പങ്കെടുക്കും.
മാറിയ നവലോക ക്രമത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംഘത്തെ നയിക്കാന്‍ കരുത്ത് പകരുന്ന പരിശീലന പരിപാടിയില്‍ എല്ലാ ബാങ്ക് സെക്രട്ടറിമാരും പങ്കെടുക്കണമെന്നു സെക്രട്ടറീസ് സെന്ററിന് വേണ്ടി പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും അഭ്യര്‍ഥിച്ചു.