സഹകരണ സംഘങ്ങളുടെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

adminmoonam

കോവിഡ് മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളുടെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും ഗവൺമെന്റ് സെക്രട്ടറിക്കും നിവേദനം നൽകി. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലെ പലിശ നിരക്ക് സഹകരണ രജിസ്ട്രാർ സർക്കുലർ 43 പ്രകാരം കഴിഞ്ഞ ദിവസം ഗണ്യമായി കുറച്ചിരുന്നു.

സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെ.എസ്എഫ് ഇ.ലും ട്രഷറിയിലും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ധനകാര്യമന്ത്രി വൻ വർദ്ധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാളും 2% അധിക പലിശ നിരക്ക് സഹകരണ സംഘങ്ങളിൽ നിലവിലുണ്ടായിരുന്നു. ഇപ്പോൾ രണ്ടിലും തുല്യ നിരക്കാണ്.അർബ്ബൺ സഹകരണ ബാങ്കുകളിലും കെ.എസ് എഫ് ഇ യിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉയർന്ന പലിശ നിരക്ക് നൽകുന്നത് വഴി സഹകരണ സംഘങ്ങളിലെ നിക്ഷേപ ചോർച്ചക്ക് ഇത് വഴിവെക്കും, മാത്രമല്ല മടങ്ങിയെത്തുന്ന പ്രവാസികളുടെയും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരുടെയും നിക്ഷേപങ്ങൾ സഹകരണ സംഘങ്ങൾക്ക് നഷ്ടമാവുകയാണ്. എല്ലാ വായ്പകൾക്കും മൊറട്ടോറിയം കാലാവധി സർക്കാർ ദീർഘിപ്പിക്കുക വഴി വായ്പാ തിരിച്ചടവും പ്രതിസന്ധിയിലാണ്. കോവിഡ് മഹാമാരിയിലും സാമൂഹിക പ്രതിബദ്ധതയിൽ സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിക്കുന്ന ജനകീയ സ്ഥാപനങ്ങളായ സഹകരണ സംഘങ്ങളിലെ നിക്ഷേപ വായ്പ പലിശ നിരക്ക് പുനർനിർണ്ണയം നടത്തി ഉത്തരവിറക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News