സഹകരണ വകുപ്പിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു
സഹകരണ വകുപ്പിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നടപ്പാക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവിട്ടു.
ട്രാൻസ്ഫർ സംബന്ധിച്ച് ഇലക്ട്രോണിക് ഡേറ്റാ ബേസ് ഉപയോഗിച്ചു ക്യൂ സമ്പ്രദായം ഏർപ്പെടുത്തിയുള്ള ഓൺലൈൻ ടാൻസ്ഫർ നടപ്പാക്കുന്നതിനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ സഹകരണ സംഘം രജിസ്ട്രാറോടും ഗവൺമെന്റ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു മാസത്തിനകം നടപ്പാക്കണമെന്നും ഇത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച
ഹർജിയിലാണ് KATന്റെ സുപ്രധാന വിധി .