സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ്.പി.ഹാരിസ്.
സഹകരണ മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്.പി.ഹാരിസ് ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശമ്പളപരിഷ്കരണം നടപ്പാക്കുക, പി.ആർ. കുറുപ്പ് സ്മാരകം നിർമ്മിക്കുക, കളക്ഷൻ ഏജന്റ്മാർ,അപ്രൈസർ മാർ എന്നിവരുടെ വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.u
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറിമാരായ വി. സുരേന്ദ്രൻ പിള്ള, വി.കെ. കുഞ്ഞിരാമൻ, മണ്ണടി അനിൽ, ജില്ലാ പ്രസിഡണ്ട് എൻ.എം.നായർ സംഘടനാ ഭാരവാഹികളായ ഷോബിൻ തോമസ്, രവീന്ദ്രൻ കുന്നോത്ത്, മധു മേപ്പൂക്കട എന്നിവർ സംസാരിച്ചു.