സഹകരണ മേഖലയിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സംഘടനകൾ.

adminmoonam

കേരളത്തിലെ സഹകരണ മേഖലയിലെ വിവിധ വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടു സംഘടനകൾ രംഗത്ത്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, ഓൾ കേരള ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് എന്നീ സംഘടനകൾ ഇതിനകം തന്നെ രംഗത്തെത്തി. ശമ്പള പരിഷ്കരണ കമ്മിറ്റികൾ സർക്കാർ യഥാസമയം രൂപീകരിച്ചെങ്കിലും നാളിതുവരെയും ആയത് പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സഹകരണ മേഖലയിലെ ജീവനക്കാരുടെ മുഴുവൻ സംഘടനകളും ശമ്പള പരിഷ്കരണ പ്രൊപ്പോസലുകൾ കമ്മറ്റി മുമ്പാകെ സമർപ്പിച്ചിട്ടുള്ളതാണ്.

ശമ്പള പരിഷ്കരണ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ആയി മാത്രമേ കമ്മറ്റികൾ കൂടാൻ സാധിക്കുകയുള്ളൂ. നാലു ശമ്പള പരിഷ്കരണ കമ്മിറ്റികളുടെയും കൺവീനറായ സഹകരണസംഘം രജിസ്ട്രാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സർക്കാരിന് റിപ്പോർട്ട് നൽകാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ അടിയന്തരമായി കമ്മിറ്റി കൂടി റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും ശമ്പളപരിഷ്കരണം എത്രയുംവേഗം നടപ്പാക്കണമെന്നു കേരള കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

കാലാവധി കഴിഞ്ഞു 40 മാസമായ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ജീവനക്കാരുടെ അർഹതപ്പെട്ട പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

ശമ്പളപരിഷ്കരണം വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഇതിനകം തന്നെ രജിസ്ട്രാർക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News