സഹകരണ മേഖലയിലെ ആദ്യ ടർഫ് തുറന്നു
സർക്കാറിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ഫുട്‌ബോള്‍ ടര്‍ഫുകളില്‍ ആദ്യ ടർഫ് തുറന്നു.
സഹകരണ മേഖലയിലെ ആദ്യ ടർഫ് നിർമ്മാണംതിരുവനന്തപുരം വിതുര സര്‍വ്വീസ് സഹകരണ ബാങ്ക് പൂർത്തിയാക്കി. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ രജിസ്ട്രാർ ജോതി പ്രസാദ്, ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ, അസിസ്റ്റന്റ് രജിസ്റ്റർ സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദുലേഖ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് എന്നിവർ പങ്കെടുത്തു.വിതുര സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി സ്വാഗതവും സെക്രട്ടറി പ്രസിഡന്റ് പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ആദ്യ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് വിജയികൾക്ക് ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് സമ്മാനം വിതരണം ചെയ്തു. ക്രിക്കറ്റ്, ഫുഡ്ബോൾ, വോളിബോൾ എന്നിവയ്ക്ക് അനുസൃതമായാണ് സ്റ്റേഡിയത്തിന്റെ നിർമാണം.ആധുനിക സൗകര്യങ്ങളോടു കൂടിയ ടർഫ് നിർമ്മാണത്തിന് 35 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
[mbzshare]