സഹകരണ മേഖല നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി കേന്ദ്രത്തിന്റെ സഹകരണ നിയമങ്ങള്‍: കെ.പി.മോഹനന്‍ എം.എല്‍.എ

moonamvazhi

സഹകരണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന സഹകരണ നിയമങ്ങളാണെന്ന് എല്‍.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി.മോഹനന്‍ എം.എല്‍.എ. പറഞ്ഞു. കേന്ദ്രീകൃത നിയമം വരുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ധേഹം പറഞ്ഞു.

കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ കോഴിക്കോട് കൊയിലാണ്ടി താലൂക്ക് സമ്മേളനം ഇരിങ്ങത്ത് യു.പി.സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.സുനില്‍ അദ്ധ്യക്ഷനായി. എല്‍.ജെ.ഡി. സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഇ.സി. സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത്, സന്തോഷ് കുറുമ്പൊയില്‍, എം.പി. ജയദേവന്‍, സുനില്‍ ഓടയില്‍, മധു മാവുള്ളാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിനീതന്‍ സ്വാഗതവും ജന.കണ്‍വീനര്‍ ഒ.ഷിബിന്‍ രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന നേതൃ സൗഹൃദ സംഗമം മുന്‍ സംസ്ഥാന പ്രസിഡന്റ് എടയത്ത് ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു. പി.കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കുനിയില്‍ രവീന്ദ്രന്‍ ,രവീന്ദ്രന്‍ കുന്നോത്ത്, കെ.എം പ്രമീഷ് , എന്‍.പി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ സംഘം ജീവനക്കാരുടെ കൈ കൊട്ടിക്കളിയും കലാഭാവന്‍ മണി സ്മാരക അവാര്‍ഡ് ജേതാവ് അജീഷ് മുചുകുന്നും സംഘവും അവതരിപ്പിച്ച നാടന്‍ കലാമേളയും നടന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News