സഹകരണ പരീക്ഷാബോര്‍ഡിന്റെ പരീക്ഷകളില്‍ പൊതു വിഭാഗത്തിലെ EWS വിഭാഗങ്ങള്‍ക്കു മൂന്നു വര്‍ഷം വയസ്സിളവ്

moonamvazhi

സഹകരണച്ചട്ടം 183 (1  )  പ്രകാരം മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കു ( OBC  ) അപേക്ഷ സമര്‍പ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള വയസ്സിളവ് സഹകരണ പരീക്ഷാ ബോര്‍ഡ് വഴി നടത്തുന്ന പരീക്ഷകളില്‍ പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ( EWS ) നല്‍കുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വയസ്സിളവ് അനുവദിക്കുന്നതിനുള്ള ചട്ട ഭേദഗതി പ്രത്യേകം പുറപ്പെടുവിക്കും.

കേരള സഹകരണ പരീക്ഷാ ബോര്‍ഡ് വഴി സഹകരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന നിയമനങ്ങള്‍ക്കു പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷം വയസ്സിളവ് നല്‍കുന്ന നിര്‍ദേശം അംഗീകരിച്ചും പാലക്കാട് പുലാപ്പറ്റയിലെ രാജേഷ് ടി.ആര്‍. കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി ( 4647 / 22 ) യില്‍ 2022 ഫെബ്രുവരി 22 നു പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കിയുംകൊണ്ടാണു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സഹകരണ പരീക്ഷാ ബോര്‍ഡിന്റെ പരീക്ഷകളില്‍ ഇപ്പോള്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു പത്തു ശതമാനം സംവരണവും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വയസ്സിന്റെ ഇളവും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കു മൂന്നു വര്‍ഷത്തെ ഇളവും അനുവദിച്ചിട്ടുണ്ടെന്നും 103 -ാം ഭരണഘടനാ ഭേദഗതിപ്രകാരം പത്തു ശതമാനം സംവരണം അനുവദിച്ചിട്ടുള്ള EWS വിഭാഗങ്ങള്‍ക്കു ഒരാനുകൂല്യവും കേരള സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ നല്‍കുന്നില്ലെന്നുമായിരുന്നു രാജേഷിന്റെ പരാതി. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, സഹകരണ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കു രാജേഷ് നിവേദനം നല്‍കിയിരുന്നു. കേരള സഹകരണ സംഘം നിയമപ്രകാരമുള്ള നിയമനങ്ങളില്‍ EWS വിഭാഗങ്ങള്‍ക്കു സംവരണം അനുവദിക്കാനാവശ്യമായ ഉത്തരവ് സര്‍ക്കാരിനു നല്‍കണമെന്നാവശ്യപ്പെട്ട് രാജേഷ് ഹൈക്കോടതിയിലും റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News