സഹകരണ ജീവനക്കാരെ സർക്കാർ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സി.പി.ജോൺ

adminmoonam

സഹകരണ ജീവനക്കാരെ സർക്കാർ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി .ജോൺ പറഞ്ഞു. സഹകരണ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷൻ രൂപികരിക്കുക, സഹകരണ ജീവനക്കാരെ മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കലക്ഷൻ ഏജന്റുമാരുടെയും അപ്രൈസർമാരുടെയും സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന ചട്ടം ഭേദഗതി റദ്ദ് ചെയുക, കൺസ്യൂമർ ഫെഡിലെ ജിവനക്കാർക്ക് പ്രേമോഷൻ അനുവദിക്കുക, സഹകരണജീവനക്കാർക്ക് അനുവദിക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്കും അനുവദിക്കുക, റിസ്ക്ക് ഫണ്ട് നിയമം ഭേദഗതി ചെയ്ത് ആനുകുല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് KCWF ന്റെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും.

ധർണ്ണയിൽ KCWF സംസ്ഥന പ്രസിഡണ്ട് കൃഷ്ണൻ കോട്ടുമല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എൻ.സി സുമോദ് സ്വാഗതം പറഞ്ഞു.ധർണ്ണയെ അഭിസംബോധന ചെയ്ത് കൊണ്ട് സി.എ.അജീർ, പി.ആർ.എൻ നമ്പീശൻ, എം ആർ മനോജ്, അഷറഫ് മണക്കടവ്, പി ജി മധു, ജ്യോതി പേയാട്, പി സുഭഷ്,പി.രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.മാർച്ചിന് ചാലിൽ മൊയ്തിൻ കോയ, പി.വി അനിൽകുമാർ,എം പി രാധാകൃഷ്ണൻ, കാരിച്ചി ശശീന്ദ്രൻ, വിനോദ് പള്ളിക്കര, വി.എൻ അഷറഫ്, രാജേഷ് സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News