സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം

Deepthi Vipin lal

സംസ്ഥാനത്ത് ഇന്ന് (മെയ് എട്ട്) മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകള്‍ ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍
തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുക. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സ്ഥാപനങ്ങള്‍ നല്‍കി വരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ തുടരും. സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് മണി മുതല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു. 16 വരെയാണ് സംസ്ഥാനം സമ്പൂര്‍ണമായും അടച്ചിടുക.

 

Leave a Reply

Your email address will not be published.