സഹകരണ എക്‌സ്‌പോയ്ക്കുളള ഒരുക്കങ്ങള്‍ സജീവം

moonamvazhi

സഹകരണ എക്‌സ്‌പോ-2023 ഒരുമയുടെ പൂരത്തിനായുള്ള പവലിയനുകളൊരുങ്ങി തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈന്‍ഡ്രൈവിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എക്സ്പോയില്‍ നടക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും വികാസ പരിണാമവും വിശദമാക്കുന്ന പവിലിയനും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികള്‍ ഉള്‍പ്പെട്ട പ്രത്യേക പവിലിയനും എക്‌സ് പോയില്‍ ഉണ്ടാകും.

ഇന്ത്യയിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും സഹകരണ മാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ടാകും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, പൊതുജനങ്ങള്‍ക്കായി ദിവസവും സാംസ്‌കാരിക പരിപാടികള്‍, ഫുഡ് കോര്‍ട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികള്‍ എന്നിവ എക്‌സ്‌പോയുടെ പ്രത്യേകതകളാണ്.

Leave a Reply

Your email address will not be published.