സംസ്ഥാനതല സഹകരണവാരാഘോഷം സമാപിച്ചു

moonamvazhi

വികസനത്തിന്റെയും പുരോഗതിയുടെയും ജനകീയ ബദലായ സഹകരണമേഖലയുടെ സമ്പുഷ്ടത അറിയിച്ച് സംസ്ഥാനതല സഹകരണവാരാഘോഷത്തിന് സമാപനം. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സഹകരണപ്രസ്ഥാനം സംരക്ഷിക്കാന്‍ ജനത ഒരുമയോടെ അണിനിരക്കുമെന്ന പ്രഖ്യാപനം കൂടിയായി 70 -ാം അഖിലേന്ത്യാ സഹകരണവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലത്തു നടന്ന സംസ്ഥാനതല വാരാഘോഷ സമാപനം.

ലാലാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപന സമ്മേളനം മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാല്‍, കെ പ്രകാശ്ബാബു, കരകുളം കൃഷ്ണപിള്ള, മേയര്‍ പ്രസന്ന ഏണസ്റ്റ്, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍ സനല്‍കുമാര്‍, കെസിഇയു സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍ രാമചന്ദ്രന്‍, കെസിഇസി സംസ്ഥാന ജനറല്‍സെക്രട്ടറി വില്‍സണ്‍ ആന്റണി, കെസിഇഎഫ് സംസ്ഥാന സെക്രട്ടറി ബി പ്രേംകുമാര്‍, അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറുകള്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എന്‍എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.’സഹകരണ പ്രസ്ഥാനവും കേന്ദ്ര-സംസ്ഥാന ബന്ധവും’ എന്ന സെമിനാറില്‍ എം ഗംഗാധരക്കുറുപ്പ് വിഷയം അവതരിപ്പിച്ചു. സഹകരണ മേഖലയുടെ വര്‍ത്തമാനകാല പ്രസക്തി സെമിനാറില്‍ കെഎസ്എഫ്ഇ ഡയറക്ടര്‍ ടി നരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. സി പി ജോണ്‍, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ലളിതാംബികദേവി എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തോട് അനുബന്ധിച്ച് കൊല്ലം നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. കൊല്ലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍നിന്നാരംഭിച്ച് നഗരം ചുറ്റി ചിന്നക്കടയില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എംഎല്‍എ അധ്യക്ഷനായി. ജി ലാലു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സിപിഐ എം ജില്ലാസെക്രട്ടറി എസ് സുദേവന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എ ഷാനവാസ്ഖാന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എക്സ് ഏണസ്റ്റ് എന്നിവര്‍ സംസാരിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എം അബ്ദുല്‍സലിം നന്ദി പറഞ്ഞു. സഹകരണ ഘോഷയാത്രയിലെ മികച്ച പങ്കാളിത്തത്തിന് എക്സലന്‍സ് പെര്‍ഫോമന്‍സ് അവാര്‍ഡ് എന്‍എസ് സഹകരണ ആശുപത്രിക്ക് ലഭിച്ചു. ഘോഷയാത്രയില്‍ നടയ്ക്കല്‍ സഹകരണ ബാങ്ക് ഒന്നാംസ്ഥാനംനേടി. കടയ്ക്കല്‍ സഹകരണ ബാങ്കിനാണ് രണ്ടാംസ്ഥാനം. പ്രത്യേക പ്രോത്സാഹന അവാര്‍ഡ് കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിനു ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News