സംഘങ്ങളിലെ അറ്റന്റര്‍ / പ്യൂണ്‍ തസ്തികയുടെ യോഗ്യത ഏഴാം ക്ലാസായി നിജപ്പെടുത്തുന്നു
സഹകരണസംഘങ്ങളിലെ അറ്റന്റര്‍ / പ്യൂണ്‍ തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഏഴാം ക്ലാസ് പാസ് ആയി നിജപ്പെടുത്തുന്നു. ബിരുദധാരികളെ ഈ തസ്തികയിലേക്ക് ഇനി പരിഗണിക്കുന്നതല്ല. ഇതുസംബന്ധിച്ചു 1969 ലെ കേരള സഹകരണസംഘം നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനായി 1969 ലെ സഹകരണച്ചട്ടം 186 ലെ ഉപചട്ടം ഒന്നിലെ ഇനം അഞ്ചില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും. കരടു ഭേദഗതി മെയ് 31 ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ച് പതിനഞ്ചു ദിവസത്തിനകമോ അതിനുശേഷമോ സര്‍ക്കാര്‍ കരടു ചട്ടം പരിഗണനയ്ക്കെടുക്കും. കരടുചട്ടത്തില്‍ ആര്‍ക്കെങ്കിലും നിര്‍ദേശങ്ങളോ എതിര്‍പ്പോ ഉണ്ടെങ്കില്‍ പതിനഞ്ചു ദിവസത്തിനു മുമ്പ് അറിയിക്കണമെന്നു സഹകരണവകുപ്പു സെക്രട്ടറി അറിയിച്ചു. സഹകരണവകുപ്പു സെക്രട്ടറി, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണു നിര്‍ദേശവും എതിര്‍പ്പും അറിയിക്കേണ്ടത്.
[mbzshare]