വ്യാഴാഴ്ചയിലെ പൊതുപണിമുടക്ക് : കേരള ബാങ്ക് തിരഞ്ഞെടുപ്പ്- സഹകാരികൾ ആശങ്കയിൽ.

[mbzauthor]

വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ സഹകരണ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്ന സാഹചര്യത്തിൽ, അന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന കേരള ബാങ്ക് ഇലക്ഷൻ ആശങ്കയിലായി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ എന്നിവയ്ക്കൊപ്പം സഹകരണ മേഖലയിലെ ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സഹകരണ ബാങ്ക് അന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇലക്ഷൻ ആശങ്കയിൽ ആയിരിക്കുന്നത്.

ഇടതു-വലത് നേതൃത്വങ്ങളിൽപെട്ട ജീവനക്കാരുടെ സംഘടനകൾ എല്ലാം തന്നെ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ കേരള ബാങ്ക് ജീവനക്കാർ പണിമുടക്കിൽ നിന്നും പിന്മാറിയാൽ മതിയെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെയാണെങ്കിൽ പോലും പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർ പണിമുടക്കുബോൾ അന്നേദിവസം വോട്ട് ചെയ്യാൻ പോകുന്ന സഹകാരികൾക്ക് ഏതെങ്കിലും രീതിയിൽ സാങ്കേതിക തടസ്സം ഉണ്ടായാൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ ജീവനക്കാർ ഉണ്ടായാൽ മാത്രമേ അത് പരിഹരിക്കാൻ കഴിയുകയുള്ളൂ എന്ന് കരുതുന്നവരും കുറവല്ല. ഇത്തരം ഒരു സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവും ശക്തമാണ്.

[mbzshare]

Leave a Reply

Your email address will not be published.