വേലൂർ സഹകരണ ബാങ്ക് സി.എൻ.വിജയകൃഷ്നെ അനുമോദിച്ചു

Deepthi Vipin lal

സഹകരണ രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണനെ വേലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അനുമോദിച്ചു.

ബാങ്ക് പ്രസിഡന്റ് സുരേഷ്മമ്പറമ്പിൽ  അധ്യക്ഷത വഹിച്ചു. യോഗം മുൻ സഹകരണ പരീക്ഷാബോർഡ്‌ അംഗവും യു.ഡി.എഫ് തൃശൂർ ജില്ല ചെയർമാനുമായ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. അദ്ദേഹം സി.എൻ വിജയകൃഷ്ണനെ പൊന്നാട അണിയിച്ചു. ബാങ്ക് പ്രസിഡണ്ട് സുരേഷ് മമ്പറമ്പിൽ ഉപഹാരം കൈമാറി.

സർക്കിൾ സഹകരണ സംഘം യൂണിയൻ പ്രസിഡണ്ട് ടി.കെ ശിവശങ്കരൻ, ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു, കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡണ്ട് കെ. ജയശങ്കർ, കുന്നംകുളം നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ ജയ്സിംഗ് കൃഷ്ണൻ, കുന്നംകുളം നഗരസഭാ കൗൺസിലർ ലെബീബ് ഹസ്സൻ, സി.എം.പി ഏരിയ സെക്രട്ടറി വി.ജി അനിൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സ്വപ്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.എൻ വിജയകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

പഞ്ചായത്ത്, ബാങ്ക് ഭരണസമിതി അംഗങ്ങൾ, പ്രമുഖ സഹകാരികൾ, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജോയ് കയ്യാലവിള സ്വാഗതവും ബാങ്ക് സെക്രട്ടറി എം.ഡി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News