വെണ്ണല സഹകരണബാങ്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കൊച്ചി വെണ്ണല സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗോവ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആണ് പണം നൽകിയതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. എറണാകുളം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി വി. എസ്. സുനിൽകുമാർ ബാങ്ക് പ്രസിഡന്റ് എ.എൻ. സന്തോഷിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ്.സുഹാസ്, ഭരണസമിതി അംഗങ്ങളായ എസ്. മോഹൻദാസ്, ആശാ കലേഷ് എന്നിവർ പങ്കെടുത്തു.