വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് ബോധവത്കരണ ക്യാമ്പ് നടത്തി
ഊര്‍ജ്ജ മിത്രയുമായി സഹകരിച്ച് സോളാര്‍ പ്ലാന്റുകള്‍ ലാഭകരമായി സ്ഥാപിക്കുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ചും ബാങ്ക് നല്‍കി വരുന്ന വായ്പാ പദ്ധതി സംബന്ധിച്ചുമാണ് ക്യാമ്പ് നടത്തിയത്. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. എം. സാംബശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ജര്‍മിയ.പി.എബി ബോധവത്കരണ ക്ലാസ് നയിച്ചു. വെണ്ണല സമീദാ മന്‍സിലില്‍ പി.എ.സമീദയ്ക്ക് വായ്പ നല്‍കി കൊണ്ട് വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എന്‍.എ.അനില്‍കുമാര്‍, പ്രേമലത വി.എസ്, സെക്രട്ടറി എം.എന്‍.ലാജി, ഗോകുല്‍ ഗോപി, ജില്‍ഷ സോജന്‍ എന്നിവര്‍ സംസാരിച്ചു.