വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കുവാനുള്ള സമയം നീട്ടി

adminmoonam

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡിൽ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചു വരുന്ന സഹകരണ സംഘം ജീവനക്കാരുടെയും കമ്മിഷൻ ഏജൻ്റ്മാരുടെയും മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 2019-20 വർഷത്തെ വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷിക്കുവാനുള്ള സമയം 2020 ഒക്ടോബർ 17 വരെ ദീർഘിപ്പിച്ചു.കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുവാൻ കാലതാമസം വരുന്നതിനാലും സംഘം / സഹകരണ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാനുള്ള പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം ദൈർഘിപ്പിച്ചിരിക്കുന്നത്.
അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് ,തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News