വായ്പ വിതരണത്തിന് ഏജന്‍സികളില്ല – കാലിക്കറ്റ് സിറ്റി ബാങ്ക്
കേരളത്തിലെ മുന്‍നിര പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് വായ്പ വിതരണത്തിനായി ഏതെങ്കിലും ഏജന്‍സിയെ നിയമിക്കുകയോ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചു. കേരള സഹകരണ വകുപ്പ് അംഗീകരിച്ച് തന്ന വായ്പ ഉപ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി വിവിധ ആവശ്യങ്ങള്‍ക്കായി ഇരുപത്തിയൊന്നോളം വായ്പ പദ്ധതികള്‍ കാലിക്കറ്റ് സിറ്റി ബാങ്ക് നടപ്പാക്കി വരുന്നുണ്ട്. വായ്പ ആവശ്യങ്ങള്‍ക്കായി ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം – ജനറല്‍ മാനേജര്‍ അറിയിച്ചു.