ലൈഫ് പദ്ധതി ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി.
മൂന്നു വര്‍ഷം കൊണ്ട് 1,30, 375 വീടുകള്‍ പൂര്‍ത്തിയാക്കി ലൈഫ് പദ്ധതി ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുടങ്ങി കിടന്നിരുന്ന 51,643 വീടുകള്‍ പൂര്‍ത്തിയാക്കുകയും പുതുതായി 78,732 വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്താണ് ലൈഫ് പദ്ധതി രാജ്യത്തിനു തന്നെ മാതൃകയായി മാറുന്നത്. മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവനസമുച്ചയ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു.ഒരു വീടിന് നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ നല്‍കുക. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ക്കും കേരളത്തില്‍ നാലു ലക്ഷം രൂപ നല്‍കും.
ലൈഫ്-പി.എം.എ.വൈ നഗരം പദ്ധതിയില്‍ കേന്ദ്രവിഹിതം ഒന്നര ലക്ഷം രൂപയാണ്. ബാക്കി രണ്ടര ലക്ഷം രൂപയും സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കും. ലൈഫ് – പി.എം.എ.വൈ ഗ്രാമീണ്‍ പദ്ധതിയില്‍ പരമാവധി 1.3 ലക്ഷം രൂപയാണ് കേന്ദ്രവിഹിതം. ബാക്കി തുക സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കും. ഈ രണ്ട് പദ്ധതികള്‍ക്കും ഗുണഭോക്തൃ വിഹിതവും ഒഴിവാക്കിയിട്ടുണ്ട്.