രക്ഷാപ്രവര്‍ത്തര്‍ക്ക് കൈത്താങ്ങായി പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

[mbzauthor]

കരിപ്പൂര്‍ വിമാനാപകടം നടന്ന സമയത്ത് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ഒരു ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റ് ബാങ്ക് പ്രസിഡന്റ് അസീസ് കൊളക്കാടന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എക്ക് കൈമാറി.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള 500 ഓളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ വിവിധ സ്ഥലങ്ങളില്‍ കഴിയുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ 15 ഇനം പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള 100 കിറ്റുകളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കായി ബാങ്ക് ഒരുക്കിയത്. ബാങ്ക് ഡയറക്ടര്‍മാരായ ചേരിയില്‍ മമ്മി, ഇര്‍ഷാദ് സി, നാസര്‍ കാരാടന്‍, ജമാല്‍ അബ്ദുല്‍ നാസര്‍, വി. ബാബു രാജ് എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.