യൂറോപ്യന്‍ ഉപരിപഠനത്തിനു എറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ്
ഡോ. ടി.പി. സേതുമാധവന്‍
(വിദ്യാഭ്യാസ, കരിയര്‍ വിദഗ്ധന്‍)
നാളിതുവരെ 6000 പേരെയാണു ഈ സ്‌കോളര്‍ഷിപ്പിനു ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നു പ്രതിവര്‍ഷം 35-40 പേര്‍ക്കു ഈ സ്‌കോളര്‍ഷിപ്പ് കിട്ടുന്നുണ്ട്. ഒരാള്‍ക്കു കുറഞ്ഞതു മൂന്നു പ്രോഗ്രാമുകള്‍ക്കു അപേക്ഷിക്കാം. രണ്ട് വര്‍ഷ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനു നാലു രാജ്യങ്ങളില്‍ പഠിയ്ക്കാനുള്ള അവസരം ലഭിക്കും.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പ് പ്രോഗ്രാമായ എറാസ്മസ് മുണ്ടസ് പ്രോഗ്രാമിനു ( 2021 -23വര്‍ഷം ) ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച സ്‌കോളര്‍ഷിപ്പായ എറാസ്മസ് മുണ്ടസ് 2020 ല്‍ ഇന്ത്യയില്‍ നിന്നു 450 പേര്‍ക്കു ലഭിച്ചിട്ടുണ്ട്. നാളിതുവരെ 6000 പേരെയാണു ഈ സ്‌കോളര്‍ഷിപ്പിനു ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നു പ്രതിവര്‍ഷം 35-40 പേര്‍ക്കു ഈ സ്‌കോളര്‍ഷിപ്പ് കിട്ടുന്നുണ്ട്. ഒരാള്‍ക്കു കുറഞ്ഞതു മൂന്നു പ്രോഗ്രാമുകള്‍ക്കു അപേക്ഷിക്കാം. രണ്ട് വര്‍ഷ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനു നാലു സെമസ്റ്ററുകളിലായി നാലു രാജ്യങ്ങളില്‍ പഠിയ്ക്കാനുള്ള അവസരം ലഭിക്കും.
കെമിസ്ട്രി, ഇക്കണോമിക് സയന്‍സ്, എന്‍വിറോണ്‍മെന്റല്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യുമാനിറ്റീസ്, അഗ്രിക്കള്‍ച്ചര്‍, ഫുഡ് ആന്റ് എന്‍വിറോണ്‍മെന്റല്‍ പോളിസി അനാലിസിസ്, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്, കെമിക്കല്‍ നാനോ എന്‍ജിനിയറിങ്, പബ്ലിക് ഹെല്‍ത്ത്, ആര്‍ക്കിടെക്ചര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. സ്ലോവേനിയ, ജര്‍മനി, ഫിന്‍ലാന്റ്, ഇറ്റലി, അയര്‍ലന്റ്, നെതര്‍ലാന്റ്‌സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനു പഠിയ്ക്കാം.
ഗവേഷണത്തിനു 250 പേര്‍ക്കവസരം
എറാസ്്മസ് മുണ്ടസ് പി.എച്ച്.ഡി. സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനു പ്രതിവര്‍ഷം 250 ഗവേഷണ വിദ്യാര്‍ഥികളെയാണു തിരഞ്ഞെടുക്കുന്നത്. പ്രതിവര്‍ഷം 12,000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. യൂറോപ്യന്‍ ഗവേഷണ സ്ഥാപനങ്ങളില്‍ ആഗോളതലത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രവേശനമൊരുക്കാനാണു എറാസ്മസ് മുണ്ടസ് ഗവേഷണ സ്‌കോളര്‍ഷിപ്പുകളുള്ളത്. പി.എച്ച്.ഡി. പ്രോഗ്രാമിനു മൂന്നു യൂറോപ്യന്‍ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുക്കാം. യൂറോപ്യന്‍ യൂണിയനിലെ മൂന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്നാണു കോഴ്‌സ് ഓഫര്‍ ചെയ്യുന്നത്.
എറാസ്മസ് മുണ്ടസ്് പ്രോഗ്രാമിനു മാസ്റ്റേഴ്‌സ് പ്രോഗ്രാമിനു നാലു വര്‍ഷ ബിരുദ / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു അപേക്ഷിക്കാം. ജോയിന്റ് / ഡബിള്‍ മാസ്റ്റേഴ്‌സ് / ബിരുദാനന്തര പ്രോഗ്രാമുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. സ്‌കോളര്‍ഷിപ്പില്‍ ട്യൂഷന്‍ ഫീസ്, യാത്രച്ചെലവ്, പ്രതിമാസ അലവന്‍സ് മുതലായവ ഉള്‍പ്പെടും. ആര്‍ട്‌സ്, ബയോളജിക്കല്‍ ആന്റ് മെഡിക്കല്‍ സയന്‍സസ്, ബിസിനസ് ആന്റ് ഫിനാന്‍സ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സ്, എന്‍ജിനിയറിങ്, ഹ്യുമാനിറ്റീസ്, നിയമം, കമ്പ്യൂട്ടിങ്്, സോഷ്യല്‍ സയന്‍സ് ആന്റ് ഹെല്‍ത്ത് എന്നിവയില്‍ ഡോക്ടറല്‍ പ്രോഗ്രാമിനു അപേക്ഷിക്കാം.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഇന്റര്‍നാഷണല്‍ പി.എച്ച്.ഡി. പ്രോഗ്രാമിനു അപേക്ഷിക്കാം. രണ്ട് വര്‍ഷമാണു മാസ്റ്റേഴ്‌സ് പ്രോഗ്രാം. ഡോക്ടറല്‍ പ്രോഗ്രാം മൂന്നു വര്‍ഷത്തേക്കാണ്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമിനു അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുത്ത മാസ്റ്റേഴ്‌സ്/ ഡോക്ടറല്‍ പ്രോഗ്രാമിനു പുറമെ എറാസ്മസ് മുണ്ടസ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കണ്‍സോര്‍ഷ്യവും തിരഞ്ഞെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.eacea.ec.europa.eu, www.ec.europa.eu
പി.എച്ച്.ഡി.യ്ക്കു ഇന്ത്യയില്‍ നിന്നു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ് (SOP), റഫറന്‍സ് കത്തുകള്‍, പ്രൊജക്ട് പ്രൊപ്പോസല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പ്രസിദ്ധീകരണങ്ങള്‍, IELTS 7/9 സ്‌കോര്‍ റിപ്പോര്‍ട്ട് എന്നിവ ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ IELTS ല്‍ ഇളവ് നല്‍കാറുണ്ട്. ജൂലായ് 15 വരെ അപേക്ഷിക്കാം. ചില സര്‍വ്വകലാശാലകളില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ വരെ അപേക്ഷിക്കാം.
ക്ലാറ്റ് പരീക്ഷ ജൂണില്‍
ദേശീയ നിയമ സര്‍വ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇഘഅഠ ( Common Law Admission Test ) നു ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ Consortium of National University for advanced legal Studies ആണു പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ജൂണ്‍ 13 നാണു പരീക്ഷ.
ദേശീയ നിയമ സര്‍വ്വകലാശാലകളില്‍ ബി.എ. എല്‍.എല്‍.ബി., ബി.കോം എല്‍.എല്‍.ബി., ബി.എസ്‌സി എല്‍.എല്‍.ബി., ബി.ബി.എ. എല്‍.എല്‍.ബി. പ്രോഗ്രാമുകളുണ്ട്. പാറ്റന്റ് ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോ തുടങ്ങി നിരവധി ഉപരിപഠന ഗവേഷണ മേഖലകള്‍ ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.clat.ac.in സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31.
ഫുട്‌വെയര്‍ ഡിസൈന്‍ കോഴ്‌സ്
ചെരുപ്പ് നിര്‍മാണം, ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് , ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍, ലെതര്‍ ഗുഡ്‌സ് ആന്റ് ആക്‌സസറി ഡിസൈന്‍, റീട്ടെയില്‍ ആന്റ് ഫാഷന്‍ മെര്‍ച്ചന്റൈസ് പ്രോഗ്രാമുകള്‍ക്കുളള പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നാലു വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം ഇവിടെയുണ്ട്. മാസ്റ്റര്‍ ഓഫ് ഡിസൈന്‍, എം.ബി.എ. പ്രോഗ്രാമുകളുമുണ്ട്.
ബി.ഡെസ് പ്രോഗ്രാമിനു രാജ്യത്തു മൊത്തം 1500 സീറ്റുണ്ട്. നോയിഡ, റോഹ്തക്ക്, കൊല്‍ക്കൊത്ത, ചെന്നൈ, ജോഡ്പൂര്‍, ചിന്ത്‌വാര, പട്‌ന, ചണ്ഢീഗഡ്, ഗുണ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. പ്ലസ്സ് ടു പൂര്‍ത്തിയാക്കിയവര്‍ക്കു ബി.ഡെസ്സിനു അപേക്ഷിക്കാം. ബിരുദധാരികള്‍ക്കു ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കു അപേക്ഷിക്കാം. ഇംഗ്ലീഷ്, ആശയ വിനിമയ ശേഷി എന്നിവ അത്യന്താപേക്ഷിതമാണ്. പ്രവേശന പരീക്ഷ 2021 ജൂലായ് നാലിനാണ്. പരീക്ഷയില്‍ Quantitative aptitude, Verbal ability, General Awareness Business Aptitude, ഡിസൈന്‍, ആപ്റ്റിറ്റിയൂഡ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കു www.fddindia.com സന്ദര്‍ശിക്കുക. മികച്ച കാമ്പസ് റിക്രൂട്ട്‌മെന്റുള്ള പ്രോഗ്രാമാണിത്. അവസാന തീയതി 2021 ജൂണ്‍ 15.
മാനസിക വെല്ലുവിളി നേരിടാന്‍ സ്റ്റാര്‍ട്ടപ്പ്
ഉന്നത വിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ഥികളിലെ മാനസിക പ്രശ്‌നങ്ങള്‍ പഠനത്തെ ബാധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളിലെയും ഇത്തരം പ്രശ്‌നങ്ങള്‍ കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാനാവും. എന്നാല്‍, രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാത്തതും രക്ഷിതാക്കളുടെ അജ്ഞതയും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാറുണ്ട്. ഇതു പരിഹരിക്കാനായി നിരവധി മൊബൈല്‍ ആപ്പുകളുണ്ട്.
വിദ്യാര്‍ഥികളില്‍ മാനസികോല്ലാസം വര്‍ധിപ്പിക്കാനും പഠനശേഷി ഉയര്‍ത്താനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുണ്ട്. റിച്ച ശര്‍മയുടെ Your dost (www.yourdost.com) സ്റ്റാര്‍ട്ടപ്പ് ലോകത്തെ തൊള്ളായിരത്തോളം സൈക്കോളജിസ്റ്റുകള്‍, കൗണ്‍സലര്‍മാര്‍, കരിയര്‍ വിദഗ്ധര്‍, ഉപദേശകര്‍ എന്നിവരെ നെറ്റ്‌വര്‍ക്ക് ചെയ്താണു പ്രവര്‍ത്തിക്കുന്നത്. ശ്വേത ശ്രീനിവാസനും മണികുമാറും ചേര്‍ന്നാരംഭിച്ച Mind clan ഉം മികച്ച സേവനം ഉറപ്പുവരുത്തുന്നു. www.mindclan.com, www.calmindia.com