യു.എല്‍.സി.സി.എസി ന് 2255.37 കോടിയുടെ സ്ഥിരനിക്ഷപം – മന്ത്രി വി.എന്‍. വാസവന്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ സ്ഥിരനിക്ഷേപം 2255.37 കോടിയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.
2023 ഫെബ്രുവരി 28 വരെയുള്ള കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. 2021 -22 കാലയളവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ 614.73 കോടിയുടെ വര്‍ധനവുണ്ടായി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്മാര്‍ക്ക് 8.5 അഞ്ചു ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനവുമാണ് പലിശ നല്‍കുന്നത്.
2022 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ശതമാനം അധിക പലിശ നല്‍കി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ 2002 ഏപ്രില്‍ 30ന് ഉത്തരവുപ്രകാരമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് അനുമതി നല്‍കിയിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.