മൈനാഗപ്പള്ളി ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി
കൊല്ലം മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 513300 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എസ്. അജയഘോഷ് കുന്നത്തൂര്‍ നിയുക്ത എം.എല്‍.എ. കോവര്‍ കുഞ്ഞുമോന് ചെക്ക് കൈമാറി.
ബാങ്ക് സെക്രട്ടറി ബി. വിജയമ്മ, ബാങ്ക് ഡയരക്ടര്‍മാരായ ശിവാനന്ദന്‍, റഹിയാനത്ത്, ശ്രീലക്ഷ്മി, ബാങ്ക് ജീവനക്കാരായ അജിത്ത് അരവിന്ദ്, നഹാസ്, നിസ്സാം എന്നിവര്‍ പങ്കെടുത്തു.